
കരയിലും വെള്ളത്തിലും ഒരേപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള (ആംഫിബിയസ്) ഇന്ത്യൻ കരസേനയുടെ ഏക ബ്രിഗേഡായ, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡ്, തങ്ങളുടെ തങ്ങളുടെ വജ്രജൂബിലിയും രൂപീകരണത്തിന്റെ 60-ാം വാർഷികവും 2026 ഒക്ടോബർ 1 മുതൽ 3 വരെ തിരുവനന്തപുരത്ത് ആഘോഷിച്ചു. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി ബ്രിഗേഡ് യുദ്ധ സ്മാരകത്തിൽ 91 ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യയ,അഡ്മിൻ കമാൻഡന്റ് സൂര്യ മുഖർജി, മറ്റു മുതിർന്ന സൈനിക ഉദോഗസ്ഥർ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാർ പുഷ്പചക്രം അർപ്പിച്ചു.
1966-ൽ സെക്കന്തരാബാദിൽ രൂപീകരിക്കപ്പെട്ട ഈ ബ്രിഗേഡ്, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും ശ്രീലങ്കയിലെ 'ഓപ്പറേഷൻ പവനി'ലും പങ്കെടുത്തുവെന്ന സവിശേഷമായ നേട്ടത്തിന് ഉടമയാണ്. പരംവീർ ചക്ര, മഹാവീർ ചക്ര, വീർ ചക്ര, സേനാ യുദ്ധ സേവാ മെഡലുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത ധീരതാ പുരസ്കാരങ്ങൾ ഈ ബ്രിഗേഡിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രസേവനത്തിനായി കര, നാവിക, വ്യോമ മേഖലകളിലുടനീളം ധീരതയുടെയും ധർമ്മത്തിന്റെയും പാതയിൽ ഈ ബ്രിഗേഡ് മുന്നേറിക്കൊണ്ടിരിക്കുന്നു.
Photo Courtesy - Google









